ഡോ. എ. കൗഷിഗൻ 
KERALA

ഡോ. എ. കൗശിഗൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകും

2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായിരുന്നു. മുൻ സിഇഒ ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥലം മാറ്രിയതിനെ തുടർന്നാണ് നിയമനം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡോ. എ. കൗശിഗൻ, ഡോ. വീണ എൻ. മാധവൻ, ഡോ. കെ. വാസുകി, ടി.വി. അനുപമ എന്നീ നാല് പേരുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. ഇതിൽ നിന്നാണ് എ. കൗഷിഗനെ തെരഞ്ഞെടുത്തത്.

SCROLL FOR NEXT