Source: News Malayalam 247
KERALA

ഡോ. സജി ഗോപിനാഥ് കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസിയായി ചുമതലയേറ്റു

വിസിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ സജി ഗോപിനാഥ് മുഖ്യമന്ത്രിക്കും ഗവർണർക്കും നന്ദി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു. സർക്കാരും ഗവർണറുമായി ഉണ്ടായ നിയമപോരാട്ടവും, സുപ്രീം കോടതിയുടെ ഇടപെടലും, വിസി നിയമനത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദേശാനുസരണം ഉണ്ടായ സമവായ ചർച്ചകൾക്കൊടുവിൽ വിസി നിയമനത്തിൽ തീരുമാനമാകുകയായിരുന്നു.

മുഖ്യമന്ത്രിക്കും ഗവർണർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിസിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ സജി ഗോപിനാഥ് ആദ്യ പ്രതികരണം നടത്തിയത്. താൻ മുൻപ് വിസിയായി ഇരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച ആഗ്രഹിക്കുന്നത് കൊണ്ടാകാം സർക്കാർ വീണ്ടും തന്നെ പരിഗണിച്ചതെന്നും, ഉടൻ തന്നെ ഗവർണറെ നേരിൽ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT