എറണാകുളം: കൊച്ചി നഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി മാറ്റിവച്ചുവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങുമെന്ന് അറിയിപ്പ് പുറത്തുവിട്ടിരുന്നു. കോർപ്പറേഷൻ പരിധിയിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും വെള്ളമെത്തില്ലെന്നും അറിയിപ്പ് ഉണ്ടായിരുന്നു.
തമ്മനത്ത് കുടിവെള്ള ടാങ്ക് തകര്‍ന്നുണ്ടായ അപകടം മൂലം നേരത്തെയും കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ഉടൻ തന്നെ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് കുടിവെള്ള വിതരമം മുടങ്ങില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.