KERALA

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

സ്ഥിരമായി ഇയാൾ മദ്യപിച്ചാണ് സ്കൂൾ വാഹനം ഓടിക്കുന്നതെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. മരത്തംകോട് എംപിഎം യുപി സ്കൂളിലെ ബസ് ഡ്രൈവറാണ് അറസ്റ്റിലായത്. മരത്തംകോട് സ്വദേശിയായ മധുവിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാൾ മദ്യപിച്ചാണ് സ്കൂൾ വാഹനം ഓടിക്കുന്നതെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

SCROLL FOR NEXT