KERALA

ദ്രൗപദി മുര്‍മു എത്തിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു; തള്ളി നീക്കി ഫയര്‍ഫോഴ്‌സും പൊലീസും

രാഷ്ട്രപതിയുടെ ശബരിമല സന്നിധാനത്തേക്കുള്ള യാത്രാ ക്രമീകരണത്തില്‍ പെട്ടെന്നാണ് മാറ്റമുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കുകയായിരുന്നു.

രാഷ്ട്രപതിയുടെ ശബരിമല സന്നിധാനത്തേക്കുള്ള യാത്രാ ക്രമീകരണത്തില്‍ പെട്ടെന്നാണ് മാറ്റമുണ്ടായത്. നിലയ്ക്കലില്‍ ഇറങ്ങാനയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതും ശബരിമല സന്നിധാനത്തെ മൂടല്‍ മഞ്ഞും കാരണമാണ് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ചത്.

പെട്ടെന്നുള്ള മാറ്റമായതിനാല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചിരുന്നില്ല. ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനായി രാവിലെ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഹെലികോപ്റ്റര്‍ ഇറങ്ങിയതോടെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന് പോവുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് മുന്നിലേക്ക് തള്ളിമാറ്റുകയായിരുന്നു.

SCROLL FOR NEXT