ദുൽഖർ സൽമാൻ Source: Instagram
KERALA

"അനിശ്ചിതത്വം നേരിടുന്ന യുവാക്കൾ... ഹൃദയഭേദകം"; ഡല്‍ഹിയിലെ വിദ്യാർഥി സമരത്തിന് പിന്തുണ അറിയിച്ച് ദുൽഖർ സൽമാൻ

"ഭിന്നിപ്പിന്റെയും അക്രമങ്ങളുടെയും മേൽ പണിയുന്ന ഭാവിയേക്കാൾ, പരസ്പര ധാരണയുടെ അടിത്തറയിൽ പണിയുന്ന ഭാവി എന്നും ശക്തമായിരിക്കും"

Author : ന്യൂസ് ഡെസ്ക്

ഡൽഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി നടൻ ദുൽഖർ സൽമാന്‍. യുവാക്കൾ ഇത്തരമൊരു അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് ഹൃദയഭേദകമാണ്. മുന്നോട്ടു പോകാൻ മറ്റു വഴിയില്ലെന്ന് ചില വിദ്യാർഥികൾക്ക് തോന്നുന്നതും, മറ്റു ചിലര്‍ ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിക്കുന്നതും അതിനേക്കാളേറെ വേദനിപ്പിക്കുന്നു. ഭിന്നിപ്പിന്റെയും അക്രമങ്ങളുടെയും മേൽ പണിയുന്ന ഭാവിയേക്കാൾ, പരസ്പര ധാരണയുടെ അടിത്തറയിൽ പണിയുന്ന ഭാവി എന്നും ശക്തമായിരിക്കുമെന്നും ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"ജന്തർ മന്തറിൽ ഇപ്പോള്‍ സംഭവിക്കുന്നത് ഒരു നിമിഷം നിന്ന് കാര്യങ്ങള്‍ കേള്‍ക്കാനും പരസ്പരം മനസിലാക്കാനും നമ്മെ ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസം എക്കാലത്തും പ്രത്യാശയുടെയും അവസരങ്ങളുടെയും, മികച്ച ഭാവിയെന്ന വാഗ്‌ദാനത്തിന്റെയും പ്രതീകമായിരുന്നു. യുവാക്കൾ ഇത്തരമൊരു അനിശ്ചിതത്വത്തെ നേരിടുന്നത് കാണുന്നത് ഹൃദയഭേദകമാണ്. മുന്നോട്ടു പോകാൻ മറ്റു വഴിയില്ലെന്ന് ചില വിദ്യാർഥികൾക്ക് തോന്നുന്നതും, ചിലർ ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിക്കുന്നതും അതിനേക്കാളേറെ വേദനിപ്പിക്കുന്നു.

മക്കളുടെ പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ ആ വേദനയും കടബാധ്യതകളും പേറുന്നത് മാതാപിതാക്കളാണ്. ഏതൊരു അഭിപ്രായത്തിനും പിന്നിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും കുടുംബവും പ്രതീക്ഷകളുമുള്ള മനുഷ്യരുണ്ട്. അത് കരുണയും ബഹുമാനവും അർഹിക്കുന്നുണ്ട്. അർഥവത്തായ ചര്‍ച്ചകളും, സമാധാനപരമായ പരിഹാരങ്ങളും, ബുദ്ധിയും സഹാനുഭൂതിയും നിറഞ്ഞ തീരുമാനങ്ങളിലുമാണ് എന്റെ പ്രതീക്ഷ. ഭിന്നതയുടെയും അക്രമങ്ങളുടെയും മേൽ പണിയുന്ന ഭാവിയേക്കാൾ, പരസ്പര ധാരണയുടെ അടിത്തറയിൽ പണിയുന്ന ഭാവി എന്നും ശക്തമായിരിക്കും". ദുല്‍ഖര്‍ കുറിച്ചു.

ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാളത്തിലെ സിനിമാതാരങ്ങളും എഴുത്തുകാരും ഉള്‍പ്പെടെ നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തെയും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെയും പലരും രൂക്ഷമായാണ് വിമര്‍ശിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്കാരിക കൂട്ടായ്മകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

SCROLL FOR NEXT