വയനാട്: വീടുകൾ നിർമിക്കാൻ കോൺഗ്രസ് ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡൻ്റ് വി. വസീഫിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നിന്നും കുന്നമ്പറ്റയിലേക്ക് ബൈക്ക് റാലിയായി എത്തിയാണ് പ്രവർത്തകർ ബോർഡ് സ്ഥാപിച്ചത്.
വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്ക് 230 വീട് നിർമിക്കാൻ കോൺഗ്രസ് വാങ്ങി എന്നു പറയുന്ന 3.5 ഏക്കർ ഭൂമിയിലേക്കുള്ള വഴി എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. കോൺഗ്രസിൻ്റെ ജീർണതയുടെ മുഖം തുറന്നു കാണിക്കാനാണ് ബോർഡ് സ്ഥാപിച്ചതെന്ന് വി. വസീഫ് പ്രതികരിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. അവർക്ക് ടൗൺഷിപ്പ് എന്ന് മിണ്ടാൻ പോലും അർഹതയില്ല. ടൗൺഷിപ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്നും വസീഫ് അറിയിച്ചു.