ലിജോ ജോണി Source: News Malayalam 24x7
KERALA

"കുതിരകയറാൻ വരുമ്പോൾ മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കി വരണം"; സുൽത്താൻ ബത്തേരിയിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ കൊലവിളി പ്രസംഗം

സുൽത്താൻ ബത്തേരിയിൽ ലീഗ് നേതാക്കൾക്ക് നേരെ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം...

Author : അഹല്യ മണി

വയനാട്: സുൽത്താൻ ബത്തേരിയിൽ ലീഗ് നേതാക്കൾക്ക് നേരെ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. സിപിഐഎം പ്രവർത്തകരുടെ മേൽ കുതിരകയറാൻ വരുമ്പോൾ മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലീഗ് നേതാക്കളോട് വെല്ലുവിളി. ഡിവൈഎഫ്ഐ മുൻ വയനാട് ട്രഷറർ ലിജോ ജോണിയാണ് ഭീഷണി പ്രസംഗം നടത്തിയത്.

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ ജനുവരി ഒന്നാം തീയതിയാണ് സംഭവം. ജാമ്യം ലഭിച്ച സിപിഐഎം പ്രവർത്തകർക്ക് സ്വീകരണം നൽകിയ യോഗത്തിലാണ് ഭീഷണി പ്രസംഗം. ഇയാൾ മുസ്ലീം ലീഗിനെതിരെ പരസ്യമായ അക്രമാഹ്വാനം പ്രസംഗത്തിലുടനീളം നടത്തി. ലീഗ് പ്രവർത്തകരുടെ കൈ തല്ലിയൊടിച്ച സിപിഐഎമ്മുകാരാണ് ജയിലിൽ പോയത്.

SCROLL FOR NEXT