മംഗളത്തിൽ വന്ന ലേഖനം Source: Social media
KERALA

'കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി'; നെഹ്റു കുടുംബത്തിനെതിരെ വീണ്ടും ശശി തരൂർ

രാഹുലിനെയുംപ്രിയങ്കയെയും സോണിയ ഗാന്ധിയേയും പരോക്ഷമായി വിമർശിക്കുന്നതാണ് ലേഖനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെഹ്റു കുടുംബത്തിനെതിരെ വീണ്ടും വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. മംഗളം ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ശശി തരൂരിൻ്റെ വിമർശനം. ലേഖനത്തിൽ കൂടുംബവാഴ്ചയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. രാഹുലിനെയുംപ്രിയങ്കയെയും സോണിയ ഗാന്ധിയേയും പരോക്ഷമായി വിമർശിക്കുന്നതാണ് ലേഖനം.

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണ്. പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല. ഇത് ഭരണ നേതൃത്വത്തിൻ്റെ നിലവാരം കുറയ്ക്കുമെന്നും തരൂർ ലേഖനത്തിൽ ആരോപിച്ചു.

നെഹ്റു കുടുംബത്തിൻ്റെ രാഷ്ട്രീയ സ്വാധീനം മറ്റു പാർട്ടികളിലേക്കും പടർന്നിട്ടുണ്ട്. സ്ഥാനാർഥിയുടെ യോഗ്യത പലപ്പോഴും കുടുംബപേരു മാത്രമാകുന്നു. മണ്ഡലത്തിലെ ജനങ്ങളോട് ഇവർ ഫലപ്രദമായി ഇടപെടില്ല. ഇവരുടെ പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ടതില്ല. കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണം.ആഭ്യന്തരമായ പാർട്ടി തെരഞ്ഞെടുപ്പുകൾ വേണമെന്നും തരൂർ ലേഖനത്തിൽ ആരോപിക്കുന്നു.

യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നേതാക്കളെ തെരഞ്ഞെടുക്കേണ്ടത്. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്കരണം വേണമെന്നും ശശി തരൂർ ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസിൽ കുടുംബവാഴ്ച എന്ന ബിജെപി ആരോപണം ശരി വെക്കുന്ന രീതിയിലുള്ളതാണ് ശശി തരൂരിൻ്റെ വിവാദ ലേഖനം.

അടുത്തകാലത്തായി കോൺഗ്രസ് പാർട്ടിക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്റു കുടുംബത്തിനെതിരെ വിമർശനവുമായി തരൂർ രംഗത്തെത്തിയിരിക്കുന്നത്.

SCROLL FOR NEXT