ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു Source: News Malayalam 24X7
KERALA

ഇ.ഡി. പ്രസാദ് ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി മയ്യനാട് സ്വദേശി മനു നമ്പൂതിരി

ചാലക്കുടി വാസുപുരം സ്വദേശിയാണ് പ്രസാദ്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം ശാന്തിയാണ്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പുതിയ ശബരിമല മേൽശാന്തിയായി ഇ.ഡി.പ്രസാദിനെ തെരഞ്ഞെടുത്തു. ചാലക്കുടി വാസുപുരം സ്വദേശിയാണ് പ്രസാദ്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം ശാന്തിയാണ്. മാളികപ്പുറം മേൽശാന്തിയായി മയ്യനാട് സ്വദേശി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. നിലവിലെ മേൽശാന്തിമാരുടെ കാലാവധി തുലാമാസ പൂജയോടെ അവസാനിക്കും.

ഇന്ന് രാവിലെയാണ് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തി നറുക്കെടുപ്പ് നടന്നത്. ശബരിമല മേൽശാന്തി പട്ടികയിൽ 13 പേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ 14 പേരുമായിരുന്നു ഉണ്ടായിരുന്നത്. പന്തളം കുടുംബത്തിലെ കുട്ടികളായ കശ്യപ് വർമ്മയും, മൈഥിലി കെ വർമ്മയുമാണ് നറുക്കെടുത്തത്. 22 ന് രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നിലക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

SCROLL FOR NEXT