KERALA

അവയവ കച്ചവടകേസ്; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇ.ഡി റെയ്ഡ്

കൊച്ചിയിലെ സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡ്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്ഡ്. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.

കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും ഇ.ഡി പരിശോധന ന‌ടത്തി. പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

SCROLL FOR NEXT