KERALA

ഉയരത്തിൽ പറക്കട്ടെ... ദേശീയ വോളിബോൾ സെലക്ഷനായി റാഞ്ചിയിൽ പോകുന്ന കേരള ടീമിന് വിമാന യാത്ര ഒരുക്കി വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്ക് കുറിപ്പിലൂടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: റാഞ്ചിയിൽ നടക്കുന്ന ദേശീയ വോളിബോൾ സെലക്ഷൻ ട്രയലിലേക്ക് പോകുന്ന കേരള ടീമിന് വിമാന യാത്ര സൗകര്യം ഒരുക്കി വിദ്യാഭ്യാസ വകുപ്പ്. അണ്ടർ 15 ബോയ്സ് ആൻഡ് ഗേൾസ് ട്രയലിൽ ആറ് പേരാണ് പങ്കെടുക്കുന്നത്. ട്രെയിൻ ടിക്കറ്റ് കൺഫേം ആകാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി. ഫേസ്ബുക്ക് കുറിപ്പിലൂടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

റാഞ്ചിയിൽ ഒക്ടോബർ 24 മുതൽ ഡിസംബർ രണ്ട് വരെ നടക്കുന്ന അണ്ടർ 15 ബോയ്സ് ആൻഡ് ഗേൾസ് ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലിലേയ്ക്ക് കേരളത്തിൽനിന്ന് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ നടക്കുന്ന മീറ്റിനായാണ് സെലക്ഷൻ.

ഇവർക്ക് ട്രെയിൻ ടിക്കറ്റ് കൺഫേം അല്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊടുത്തിരിക്കുകയാണ്. ഇതിൽ പലരും നിർധനരായതിനാൽ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്തായാലും നാളെ ഉച്ചയ്ക്ക് 11 30ന് ഇവർ നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടും.

SCROLL FOR NEXT