Source: News Malayalam 24x7
KERALA

സ്കൂൾ കായിക മേളയിൽ പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; ഓവറോൾ ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻ ജില്ല എന്നിവ നൽകുന്നതിന് വ്യക്തത വരുത്തി

മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻ ജില്ല എന്നിവ നൽകുന്നതിന് വ്യക്തത വരുത്തി ഉത്തരവിറക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻ ജില്ല എന്നിവ നൽകുന്നതിന് വ്യക്തത വരുത്തി ഉത്തരവിറക്കി. ജനറൽ, സ്പോർട്സ് സ്കൂളുകൾ രണ്ടായി പരിഗണിക്കും. ഓരോ വിഭാഗത്തിൽ നിന്നും മികച്ച സ്കൂളിലെ തെരഞ്ഞെടുക്കും.

ചാമ്പ്യൻ ജില്ലാ തെരഞ്ഞെടുക്കുന്നതിന് കാറ്റഗറി വ്യത്യാസമില്ലാതെ ആകെ പോയിന്റുകൾ കണക്കാക്കും. അത്‌ലറ്റിക്സ് വിഭാഗത്തിൽ സ്കൂളുകൾക്ക് നൽകുന്ന സമ്മാനത്തുകയിലും വർധന. കഴിഞ്ഞ വർഷം നടന്ന കായികമേളയിൽ ചാമ്പ്യൻ സ്കൂളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.

SCROLL FOR NEXT