എറണാകുളം: പിഎം ശ്രീ നയത്തോട് വിയോജിപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. വ്യവസ്ഥകൾ പാലിച്ചാലെ ഫണ്ട് നൽകു എന്ന് ഒരിക്കലും പറയാൻ പാടില്ല. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയുമോ എന്ന് പരിശോധിക്കും. നയപരമായ വിഷയമായതിനാൽ രാഷ്ട്രീയ വശങ്ങളും നോക്കണം. പദ്ധതിയിൽ നിന്ന് പിൻവാങ്ങിയാൽ ഉണ്ടാകുന്ന അനന്തരഫലങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി പ്രകാരം 93 കോടി കഴിഞ്ഞ സർക്കാരിന് 93 കോടി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് നേരത്തെയും ഷംസുദ്ദീൻ പറഞ്ഞിരുന്നു. നിയമപരമായ കാര്യങ്ങൾ ആലോചിക്കുമെന്നും യുഡിഎഫ് ഇക്കാര്യത്തിൽ രാഷ്ട്രീയമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.