KERALA

മകളുടെ ക്രൂരത; തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി

70 വയസുകാരി സലീലയെയാണ് മകൾ സജ പുറത്താക്കിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വൃദ്ധമാതാവിനെ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. 70 വയസുകാരി സലീലയെയാണ് മകൾ സജ പുറത്താക്കിയത്. സലീലയെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്ന് റിമാൻഡ് ചെയ്തിരുന്നു. ഇതാണ് അമ്മയെ വീട്ടിൽ പുറത്താക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ വിവരം അറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി. പഞ്ചായത്തിന് കീഴിലുള്ള വൃദ്ധസദനത്തിലേക്ക് അമ്മയെ മാറ്റുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.

SCROLL FOR NEXT