KERALA

ശസ്ത്രക്രിയക്കിടെ വയോധിക മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Author : ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ എഴുപത്തിരണ്ടുകാരി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി.

ചീമേനി സ്വദേശി മാധവിയാണ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നു.

അതിനിടെ, ശസ്ത്രക്രിയക്ക് ശേഷമുള്ള ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജീജ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. അനസ്‌ത്യേഷ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താനാണ് ഡിഎംഒയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാധവിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കും.

ഹെര്‍ണിയ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധവിയെ ഇന്ന് രാവിലെ 8 മണിയോടെയാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയത്. മണിക്കൂറുകള്‍ കഴിഞ്ഞ് മരിച്ച നിലയിലാണ് പുറത്തിറക്കുകയായിരുന്നു.

SCROLL FOR NEXT