Source: Files
KERALA

മലക്കപ്പാറയിൽ വയോധികയെ പുലി ആക്രമിച്ച് കൊന്നു; മൃതദേഹം കണ്ടെത്തിയത് ഷോളയാർ ഡാമിന് സമീപം

ഷോളയാർ ഡാം പരിസരത്ത് താമസിക്കുന്ന 75കാരിയായ ഇസമ്മയാണ് കൊല്ലപ്പെട്ടത്...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മലക്കപ്പാറയിൽ വയോധികയെ പുലി ആക്രമിച്ച് കൊന്നു. ഷോളയാർ ഡാം പരിസരത്ത് താമസിക്കുന്ന 75കാരിയായ ഇസമ്മയാണ് കൊല്ലപ്പെട്ടത്. ഷോളയാർ ഡാം പരിസരത്ത് നിന്നാണ് പുലി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം മുതൽ ഇസമ്മയെ കാണാനില്ലായിരുന്നു. തുടർന്ന് ഇസമ്മയുടെ മകൻ അടക്കമുള്ളവർ പരിസരത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മറ്റെങ്ങോട്ടെങ്കിലും പോയതായിരിക്കാം എന്നാണ് ബന്ധുക്കൾ ആദ്യം കരുതിയത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇസമ്മയുടെ ശരീരത്തിലെ പരിക്കുകൾ പുലി ആക്രമിച്ചതാണെന്ന് സംശയം തോന്നിയിരുന്നു. വനപാലകരുടെ പ്രാഥമിക പരിശോധനയിലും പുലി പിടിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനകളിൽ പുലിയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്താനായി.

SCROLL FOR NEXT