മദർ ഏലീശ്വ Source: News Malayalam 24x7
KERALA

ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവൾ; പ്രഖ്യാപനം നടത്തി കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്

മരിച്ച് 112 വർഷങ്ങൾക്ക് ശേഷമാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കേരള സഭയിലെ ആദ്യ സന്യാസിനിയും റ്റിഒസിഡി സന്യാസിനി സഭാ സ്ഥാപകയുമായ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എറണാകുളം വല്ലാർപാടം ബസലിക്കയിൽ വച്ച് നടന്ന ചടങ്ങിൽ ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് ആണ് പ്രഖ്യാപനം നടത്തിയത്.

പ്രഖ്യാപനത്തിന് ശേഷം വത്തിക്കാൻ്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കുകയും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മദർ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യുകയും ചെയ്തു. മരിച്ച് 112 വർഷങ്ങൾക്ക് ശേഷമാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്.

മദർ ഏലീശ്വയുടെ മധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം മാർപാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികൾ തിരുസംഘം പൂർത്തിയാക്കിയത്. പ്രഖ്യാപനത്തിൽ മാർപാപ്പ ഒപ്പുവച്ചതോടെയാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തിയത്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തിയത്.

SCROLL FOR NEXT