ആലപ്പുഴ: ചെങ്ങന്നൂരിൽ അറ്റകുറ്റപ്പണിക്കിടെ ബസിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. വർക്ക് ഷോപ്പ് ജീവനക്കാരൻ കുഞ്ഞുമോൻ (61) ആണ് മരിച്ചത്. ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജിൻ്റെ ബസിൽ ആണ് അപകടമുണ്ടായത്.
ടർബോ മാറ്റിയതിന് ശേഷം വാഹനം സ്റ്റാർട്ട് ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. എഞ്ചിൻ ഭാഗമാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.