മന്ത്രി വി.എൻ. വാസവൻ Source: News Malayalamx7
KERALA

അയ്യപ്പ സംഗമത്തിനായി ദേവസ്വം ഫണ്ടിൽ നിന്ന് ചെലവാക്കിയ മുഴുവൻ തുകയും തിരിച്ചടച്ചു, തെളിവുണ്ട്: മന്ത്രി വി.എൻ. വാസവൻ

പോറ്റിയെ കേറ്റിയവർക്ക് ആണ് ഇപ്പോൾ സങ്കടമെന്നും മന്ത്രി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിനായി ദേവസ്വം ഫണ്ടിൽ നിന്ന് ചെലവാക്കിയ മുഴുവൻ തുകയും തിരിച്ചടച്ചുവെന്ന് മന്ത്രി വി.എൻ. വാസവൻ. എല്ലാത്തിനും തെളിവുകൾ ഉണ്ട്. അയ്യപ്പസംഗമത്തിൽ നിന്ന് പോറ്റിയെ അകറ്റി നിർത്തിയെന്നും മന്ത്രി പ്രതികരിച്ചു. രമേശ്‌ ചെന്നിത്തലയും കെ.സി. വേണുഗോപാലും അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിൽ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. പോറ്റിയെ കേറ്റിയവർക്ക് ആണ് ഇപ്പോൾ സങ്കടമെന്നും മന്ത്രി പ്രതികരിച്ചു.

ഉമ്മൻ ചാണ്ടിയെ മരിച്ചിട്ടും വേട്ടയാടുന്നു എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവനയിലും മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. തിരുവഞ്ചൂർ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉയർത്തുന്നു. ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ വേദനിപ്പിച്ച ആളാണ് തിരുവഞ്ചൂർ. വേട്ടയാടൽ നടത്തിയ തിരുവഞ്ചൂർ തന്നെ ഇത് പറയുന്നത് ഭൂഷണം അല്ല. യാഥാർഥ്യങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെ ഉള്ള പ്രസ്താവനകൾ ശരി ആണോയെന്ന് മന്ത്രി ചോദിച്ചു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഫ്ലെക്സ് വെച്ച സംഭവത്തിൽ എൽഡിഎഫിനോ സിപിഐഎമ്മിനോ പങ്കില്ല. ഉമ്മൻ ചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയത് തിരുവഞ്ചൂർ എന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള കോൺഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ റോഷിയും ജോസ് കെ, മാണിയും ചക്കരയും തേനുമെന്നും വാസവൻ പറഞ്ഞു. അവർക്കിടയിൽ ഒരു പ്രശ്നവുമില്ല. സ്നേഹമുള്ളതുകൊണ്ടാണ് ജോസ് കെ. മാണി പാലായിൽ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. പാർട്ടി ചെയർമാൻ പാലയിൽ മത്സരിക്കണമെന്ന് കേരളാ കോൺഗ്രസ് എം ആഗ്രഹിക്കുന്നു. ജോസ് കെ മാണി പാലായിൽ നിന്നാൽ ഉറപ്പായും ജയിക്കും. മധ്യമേഖല ജാഥയിൽ പാലായിൽ ലഭിച്ച സ്വീകരണം അത് ചൂണ്ടിക്കാട്ടുന്നുവെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT