Source: Files
KERALA

"വന്ദേമാതരം മുഴുവൻ ആലപിച്ചില്ല"; ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറും സർക്കാരും തമ്മിൽ കല്ലുകടി; ഗവർണറോടുള്ള അവഹേളനമെന്ന് വി. മുരളീധരൻ

വന്ദേമാതരം മുഴുവൻ വേണമെന്ന ലോക്ഭവൻ നിർദേശം തള്ളി സർക്കാർ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ ഗവർണറും സർക്കാരും തമ്മിൽ കല്ലുകടി. വന്ദേമാതരം മുഴുവൻ വേണമെന്ന ലോക്ഭവൻ നിർദേശം തള്ളി സർക്കാർ. പൊലീസ് ബാൻഡ് വായിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം. ഗവർണറുടെ തുടർനീക്കത്തിൽ ഉദ്വേഗം. നേരത്തെ യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു.

അതേസമയം, ഗവർണറുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിന് എതിരെ ബിജെപി രംഗത്തെത്തി. വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് ഗവർണറോടുള്ള അവഹേളനമെന്ന് വിമർശനവുമായി വി. മുരളീധരൻ എംഎൽഎ ആരോപിച്ചു. കേന്ദ്ര സർക്കാർ നിർദേശം സഭയിൽ പാലിക്കപ്പെട്ടില്ല. ജമാ അത്തെ ഇസ്ലാമിക്കും സിപിഐഎമ്മിനും സർക്കാർ വഴങ്ങിയെന്നും വി. മുരളീധരൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ബഹു.ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല...

ഇത് ലോക്ഭവനോടും ബഹു.ഗവർണറോടുമുള്ള അവഹേളനമാണ്...

150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു...

ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തം...

ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്...

1896ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച 'വന്ദേമാതര'ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശൻ വ്യക്തമാക്കണം...

ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...

SCROLL FOR NEXT