ഇ.പി. ജയരാജന്‍ 
KERALA

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണം; വക്കീൽ നോട്ടീസ് അയച്ച് ഇ.പി. ജയരാജൻ

50 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം വേണമെന്നാണ് ആവശ്യം. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സഹോദരിയുടെ മകൻ ഇ.പി. ശ്യാംജിത്തിനും, വാർത്ത നൽകിയ ചാനലിനും വക്കീൽ നോട്ടീസ് അയച്ച് ഇ.പി. ജയരാജൻ. 50 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം വേണമെന്നാണ് ആവശ്യം. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിലുണ്ട്. ഇ.പിയുടെ ഭാര്യ വൈദേകത്തിൽ നിക്ഷേപിച്ചത് ശശിധരൻ കർത്തയുടെ പണമെന്നായിരുന്നു ശ്യാംജിത്തിൻ്റെ ആരോപണം.

എന്നാൽ ശ്യാംജിത്തിന്‍റെ ആരോപണങ്ങൾ പൂർണമായും വൈദേകം മാനേജ്മെന്‍റ് നിഷേധിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശ്യാംജിത്തിന്‍റെ ഭാര്യ ദീപയെ വൈദേകത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പൊലീസിൽ പരാതിയും നൽകി. ഇതിന്‍റെ പ്രതികാരമാകാം ആരോപണത്തിന് പിന്നിലെന്നാണ് മാനേജ്മെൻ്റിൻ്റെ അവകാശവാദം.

SCROLL FOR NEXT