തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഹിസ്റ്ററി ചോദ്യപേപ്പറിൽ പിഴവ് കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പരീക്ഷാ സ്ഥിരം സമിതി. ഹിസ്റ്ററി വിഭാഗം മേധാവി ഡോ. എ. ഷാജിക്ക് വീഴ്ച സംഭവിച്ചതായാണ് സമിതിയുടെ വിലയിരുത്തൽ.
സമിതി കൺവീനറായ അഹമ്മദ് ഫാസിലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ടവരോടെ വിവരങ്ങൾ തേടാനും സമിതി തീരുമാനിച്ചു. പിന്നാലെ സർവകലാശാല വിസിയ്ക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞദിവസം കാര്യവട്ടം ക്യാമ്പസിലെ നാലാം സെമസ്റ്റർ എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെൻ്റ് ഇൻ ഇന്ത്യ രണ്ട് എന്ന വിഷയത്തിലെ ചോദ്യപേപ്പറിലാണ് ചോദ്യങ്ങൾ ആവർത്തിച്ച് വന്ന് പിഴവ് സംഭവിച്ചത്.