KERALA

മുൻ എക്‌സൈസ് കമ്മീഷണർ സാംബശിവ റാവുവിനെതിരെ പരാതിയുമായി എക്സൈസ് മധ്യമേഖലാ ജോയിൻ്റ് കമ്മീഷണർ

സാംബശിവ റാവു ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ അക്കമിട്ടു നിഷേധിച്ചാണ് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ വിനോദ് കുമാർ വിശദീകരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻ എക്‌സൈസ് കമ്മീഷണർ സാംബശിവ റാവുവിനെതിരെ പരാതിയുമായി എക്സൈസ് മധ്യമേഖലാ ജോയിൻ്റ് കമ്മീഷണർ എസ്‌. വിനോദ് കുമാർ. കമ്മീഷണർ സ്ഥാനത്തു നിന്നും സർക്കാർ നീക്കുന്നതിന് മുൻപായി സാംബശിവ റാവു നൽകിയ റിപ്പോർട്ടിൽ ബാർ ഉടമകളിൽ നിന്നും വിനോദ് കുമാർ പണം സ്വീകരിക്കുന്നതായി പരാമർശിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് വിനോദ് കുമാർ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു.

തന്നോട് വ്യക്തിവൈരാഗ്യം ഉള്ളവർ നൽകിയ വിവരങ്ങൾ പ്രാഥമിക അന്വേഷണം പോലും നടത്താതെ റിപ്പോർട്ടിൽ ഉൾപ്പെടുത്തി സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ് മുൻ എക്സൈസ് കമ്മീഷണർ ചെയ്തത്. സാംബശിവ റാവു ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ അക്കമിട്ടു നിഷേധിച്ചാണ് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ വിനോദ് കുമാർ വിശദീകരിക്കുന്നത്.

സംഭവത്തിൽ തനിക്കും കുടുംബത്തിനുമുണ്ടായ മാനഹാനിയിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും എക്സൈസ് ജോയിൻ്റ് കമ്മീഷണർ എസ്. വിനോദ് കുമാർ ആവശ്യപ്പെട്ടു.

SCROLL FOR NEXT