KERALA

വിജിലൻസിനെ കണ്ടതോടെ പണം അടങ്ങിയ കവർ പുറത്തേക്ക് എറിഞ്ഞു; ത‍ൃശൂരിൽ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

ചാലക്കുടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

ത‍ൃശൂർ: കണക്കിൽ പെടാത്ത പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. ചാലക്കുടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പിടിയിലായത്. കണക്കിൽ പെടാത്ത 32,500 രൂപ വിജിലൻസ് പിടിച്ചെടുത്തത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും ഇടയിൽ വച്ച് സർവീസ് റോഡിൽ കാർ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്. വിജിലൻസിന്റെ വാഹനം കണ്ടതോടെ ഇൻസ്പെക്ടർ പണം അടങ്ങിയ കവർ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.

SCROLL FOR NEXT