KERALA

"നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല"; ആരോഗ്യമന്ത്രിയെ തള്ളി ഡോ. അനൂപ് കുമാർ

മന്ത്രി പറഞ്ഞ കാലയളവിൽ മരിച്ച രോഗികൾക്ക് റെംഡീസിവർ മരുന്ന് നൽകിയിട്ടില്ലെന്നും അഞ്ച് പേർക്ക് നിപ സ്ഥിരീകരിച്ചത് മരണശേഷമെന്നും ഡോക്ടർ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിപ രോഗബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയിൽ വിവാദം. കെ. മുരളീധരനെ തള്ളി നിപാ വിദഗ്ധൻ ഡോക്ടർ അനൂപ് കുമാർ. മന്ത്രി പറഞ്ഞ കാലയളവിൽ മരിച്ച രോഗികൾക്ക് റെംഡീസിവർ മരുന്ന് നൽകിയിട്ടില്ലെന്നും അഞ്ച് പേർക്ക് നിപ സ്ഥിരീകരിച്ചത് മരണശേഷമെന്നും ഡോക്ടർ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിപ ബാധിച്ച് മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവരാണ്. 2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറു പേർ മരിക്കുകയും ഏഴു പേർ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തു. എന്നാൽ മരിച്ച ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT