മലപ്പുറം: പരിവാഹന്‍ വ്യാജ ആപ്പ് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് പരാതി. വാഹന പിഴ അടക്കാനുള്ള സന്ദേശത്തിൽ ക്ലിക്ക് ചെയ്ത കൊണ്ടോട്ടി സ്വദേശിക്ക് 3.89 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വ്യാജ ആപ്പ് ഓപ്പൺ ആയപ്പോൾ ഫോൺ ഹാങ് ആകുകയും, ഈ സമയം അക്കൗണ്ടിൽ നിന്ന് 10 തവണകളായി 3.89 ലക്ഷം രൂപ നഷ്ടപ്പെടുകയുമാണ് ഉണ്ടായതെന്നും പരാതിക്കാരൻ പറഞ്ഞു. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് പൊലീസ് അറിയിച്ചു.