കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വ്യാജ പരാമർശം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പൊലീസ് മേധാവിക്കും മർക്കസ് മീഡിയ ജോയിന്റെ ഡയറക്ടർ പരാതി നൽകി. വിദ്വേഷവും അപകീർത്തിയും പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
കാന്തപുരത്തിൻ്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കാന്തപുരം പറഞ്ഞുവെന്ന തരത്തിലുള്ള പരാമർശമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആദ്യം പത്ത് അക്കൗണ്ടുകളിലൂടെയാണ് ഇത് പുറത്തുവന്നത്. അത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, ഇതുവരെ അത്തരത്തിലൊരു പരാമർശം കാന്തപുരത്തിൻ്റെയോ മർക്കസിൻ്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. അത് വ്യാപകമായി പ്രചരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും വിശ്വാസപരമായി വലിയ അമർഷം ഉണ്ടാവകുയും ചെയ്ത പശ്ചാത്തലത്തിലാണ് പരാതി നൽകാൻ മർക്കസ് തീരുമാനിച്ചത്.