KERALA

"പുഴുത്ത പട്ടിയെന്ന് വിളിച്ചു, നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ചു"; ബിഡിഎസ് വിദ്യാർഥിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്ന് കുടുംബം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിധിൻ രാജ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു എന്ന് കുടുംബം വെളിപ്പെടുത്തി.

നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപമാണ് നിതിൻ രാജ് നേരിട്ടതെന്നും കുടുംബം ആരോപിക്കുന്നു. നിതിനെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസമാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയി നിന്നും ചാടി നിധിൻ രാജ് മരിച്ചത്. ഇന്ന് നിതിൻ രാജ് വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. വൈകുന്നേരം 3 മണി വരെ സംസാരിച്ചിരുന്നു എന്നും കുടുംബം പറഞ്ഞു.

SCROLL FOR NEXT