പ്രതീകാത്മക ചിത്രം  Source: pexels
KERALA

നെയ്യാറ്റിൻകരയിൽ മകൻ്റെ മർദനമേറ്റ് അച്ഛൻ മരിച്ചു; ഡോക്ടറോട് പറഞ്ഞത് കാൽ വഴുതി വീണതെന്ന്

നെയ്യാറ്റിൻകരയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് സുനിൽകുമാറിൻ്റെ മരണം സ്ഥിരീകരിച്ചത്.

Author : ന്യൂസ് ഡെസ്ക്

നെയ്യാറ്റിൻകരയിൽ മകൻ്റെ മർദനമേറ്റ പിതാവിന് ദാരുണാന്ത്യം. മകൻ സിജോയ് സാമുവേൽ (19)ൻ്റെ മർദനമേറ്റാണ് 60 കാരനായ സുനിൽകുമാർ മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് സുനിൽകുമാറിൻ്റെ മരണം സ്ഥിരീകരിച്ചത്

മകൻ നിരന്തരം മദ്യപിച്ച് എത്തിച്ച് വീട്ടിലെത്തി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. 11 നും സമാന സംഭവം ഉണ്ടായി. അന്ന് മകൻ സിജോ വടിയെടുത്ത് അച്ഛൻ്റെ തലയ്ക്കടിച്ചു. പിന്നാലെ ബോധരഹിതനായ സുനിൽകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കാൽ വഴുതി ബാത്ത് റൂമിൽ വീണതാണ് എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ സംശയത്തെ തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

SCROLL FOR NEXT