Source: News Malayalam 24x7
KERALA

വയനാട്ടിൽ അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ ക്രൂരമർദനം; സ്കൂൾ ബസിൽ വച്ച് കൈ തല്ലിയൊടിച്ചു

വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ വിദ്യാർഥിക്കാണ് ക്രൂര മർദനമേറ്റത്...

Author : ന്യൂസ് ഡെസ്ക്

വയനാട്: സ്കൂൾ ബസിൽ വച്ച് അഞ്ചാം ക്ലാസുകാരൻ്റെ കൈ തല്ലിയൊടിച്ചു. വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ വിദ്യാർഥിക്കാണ് ക്രൂര മർദനമേറ്റത്.

വിദ്യാർഥിക്ക് സഹപാഠിയുടെ മർദനം പതിവാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവത്തിൽ കൃത്യമായ അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. സ്കൂൾ ബസിലെ സിസിടിവി ദൃശ്യം പുറത്തുവിടാതെ സ്കൂൾ മാനേജ്മെൻ്റും പൊലീസും ഒത്തുകളിക്കുന്നുവെന്നാണ് കുടുംബത്തിൻ്റെ പരാതി.

SCROLL FOR NEXT