ഫിലിം ചേംബർ  Source: x
KERALA

റീജിയണൽ സെൻസർ ബോർഡ് കൊച്ചിയിലേക്ക് ? കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ഫിലിം ചേംബർ

ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിലിം ചേംബർ സാംസ്കാരിക മന്ത്രിക്ക് കത്തയച്ചിട്ടും മറുപടി ഇല്ലെന്ന പരാതിയുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: റീജിയണൽ സെൻസർ ബോർഡ് കൊച്ചിയിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങളുമായി ഫിലിം ചേംബർ. ഇതിനായി ഫിലിം ചേംബർ കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഓഫീസും സ്ക്രീനിങ്ങും രണ്ടിടങ്ങളിലായത് അധിക ചെലവെന്ന് നിർമാതാക്കൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു മാറ്റത്തിന് കളമൊരുങ്ങുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിലിം ചേംബർ സാംസ്കാരിക മന്ത്രിക്ക് കത്തയച്ചിട്ടും മറുപടി ഇല്ലെന്ന പരാതിയുണ്ട്. ഇതിനെത്തുടർന്നാണ് ഫിലിം ചേംബർ കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നുത്.

തിരുവനന്തപുരത്താണ് നിലവിൽ റീജിയണൽ സെൻസർ ബോർഡ് പ്രവർത്തിക്കുന്നത്. ആദ്യം ഇത് കെഎസ്എഫ്‌ഡിസിയുടെ ബിൽഡിങ്ങായിരുന്നു. പിന്നീട് കെഎസ്എഫ്‌ഡിസി പ്രതിമാസം രണ്ട് ലക്ഷം രൂപ വാടക നൽകാമെന്ന് പറഞ്ഞ സ്വകാര്യ കമ്പനിക്ക് നൽകുകയായിരുന്നു. ഇതോടെ സെൻസർ ബോർഡ് ഓഫീസ് തിരുവല്ല ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ബിൽഡിങ്ങിലേക്ക് മാറ്റുകയാണ് ഉണ്ടായത്.

SCROLL FOR NEXT