KERALA

പേരൂർക്കട എസ്എപി ക്യാമ്പിൽ സാമ്പത്തിക തട്ടിപ്പ് ആരോപണം; മേലുദ്യോഗസ്ഥനെതിരെ ക്യാമ്പ് ഫോളോവർ തസ്തികയിൽ ജോലി ചെയ്യുന്നയാൾ

കേസിൽ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തോമസിൻ്റെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പേരൂർക്കട എസ് എ പി ക്യാമ്പിലെ ഹവിൽദാർ ഷിബുവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. ക്യാമ്പ് ഫോളോവർ തസ്തികയിൽ ജോലി ചെയ്യുന്ന തോമസ് ജോസഫിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പണം തിരിച്ചടയ്ക്കാമെന്ന ഉറപ്പിലാണ് രണ്ട് വർഷം മുൻപ് എസ്ബിഐ ആലത്തറ ബ്രാഞ്ചിൽ നിന്ന് ഷിബു രണ്ട് തവണയായി വായ്പ എടുപ്പിച്ചത്. എന്നാൽ ആകെ തിരിച്ചടച്ചത് ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. വായ്പ എടുത്ത തുക ഷിബു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും തോമസ് പറയുന്നു. എസ്എപി കമാൻഡർക്ക് പരാതി നൽകിയെങ്കിലും പരിഹാരമാകാതെ വന്നതോടെ കോടതിയെ സമീപിച്ചിരിക്കുകയാണ് തോമസ് ജോസഫ്. കേസ് ഇപ്പോൾ വഞ്ചിയൂർ കോടതിയുടെ പരിഗണനയിലാണ്.

തിരിച്ചടയ്ക്കും എന്ന് പറഞ്ഞ് കീഴുദ്യോഗസ്ഥനായ തോമസ് ജോസഫിനെ കൊണ്ട് ഷിബു ലോൺ എടുപ്പിച്ചു. എസ്ബിഐ ആലത്തറ ബ്രാഞ്ചിൽ നിന്ന് രണ്ട് തവണയായി 9,50,000 രൂപയും, പൊലീസ് കോർപറേറ്റിവ് ബാങ്കിൽ നിന്നും 5,35,000 രൂപയും ലോൺ എടുത്തു. ഇതിൽ 91,833 രൂപ ഷിബു തിരിച്ച് അടച്ചിരുന്നു. 4,95,527 രൂപ തോമസ് തിരിച്ചടച്ചു. പിന്നീട് കച്ചവട ആവശ്യത്തിനായി ഈ തുക ഷിബു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. തിരിച്ച് അടയ്ക്കുമെന്ന് വാക്കു നൽകിയിട്ടും പാലിച്ചില്ല. രണ്ട് വർഷമായി തോമസാണ് തുക തിരിച്ചടയ്ക്കുന്നത്. കേസിൽ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തോമസിൻ്റെ തീരുമാനം.

SCROLL FOR NEXT