കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി Source: News Malayalam 24x7
KERALA

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീപിടിത്തം നിയന്ത്രണവിധേയം; രോഗികള്‍ സുരക്ഷിതര്‍

ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. രോഗികളെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ് തീപിടിച്ചത്. രോഗികൾ ഇല്ലാത്ത ബ്ലോക്കിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. വലിയ രീതിയിൽ പുക ഉയരുന്നുണ്ടെങ്കിലും രോഗികൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

തീപിടിത്തതിൻ്റെ ദൃശ്യങ്ങൾ

തീപിടിത്തതിന് പിന്നാലെ സി ബ്ലോക്കിൽ നിന്ന് രോഗികളെ മാറ്റുകയാണ്. ഒൻപതാം നിലയിൽ നിലവിൽ രോഗികളില്ല. പണി നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്താണ് തീപടർന്നത്. നിയന്ത്രിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. തീപിടിത്തത്തിന് പിന്നാലെ വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്.

തീപിടിച്ച എസി പ്ലാൻ്റ്
SCROLL FOR NEXT