മലപ്പുറം: കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം ബസുകള്‍ക്ക് തീപിടിച്ചു. നാല് ബസുകള്‍ കത്തി നശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകള്‍ക്കാണ് തീപിടിച്ചത്.
വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഇവ ഉപയോഗിച്ചിരുന്ന ബസുകളല്ല.
അതേസമയം തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ നിന്നുള്ള അഗ്നശമന സേന എത്തിയാണ് തീ അണച്ചത്. ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു.