കണ്ണൂർ: കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശേരി കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ മദ്യപാനം. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ മൂന്ന് പോലീസുകാരെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷർ സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂർ എ ആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. സുനിക്ക് മദ്യപിക്കാൻ സൗകര്യം ചെയ്തു കൊടുത്തു, ജയിലിൽ നിന്നും കോടതിയിലേക്ക് പോകും വഴി സുനിക്ക് മദ്യം വാങ്ങി നൽകി എന്നീ പരാതികളിലായിരുന്നു നടപടി.