പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ദുരൂഹത വർധിപ്പിച്ച് വിദേശ വ്യവസായിയുടെ മൊഴി. നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന് വിദേശ വ്യവസായിയുടെ മൊഴിയിൽ പറയുന്നു. 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങൾ വാങ്ങിയത്. രമേശ് ചെന്നിത്തല സൂചിപ്പിച്ച വ്യവസായിയുടേതാണ് വെളിപ്പെടുത്തൽ.
ഡി. മണി പുരാവസ്തു കടത്ത് സംഘത്തിൻ്റെ ഭാഗമാണ്. 2020 ഒക്ടോബർ 26നാണ് വിഗ്രഹക്കടത്തിൻ്റെ പണം കൈമാറിയത്. വിഗ്രഹക്കടത്തിന് ഇടനില വഹിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ഡി. മണി പണവുമായി തിരുവനന്തപുരത്തെത്തി എന്ന് തുടങ്ങിയ വിവരങ്ങളും വിദേശ വ്യവസായി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.