KERALA

കമ്പവല വലിക്കാന്‍ കൂടിയ വിദേശ വിനോദസഞ്ചാരി കുഴഞ്ഞുവീണു മരിച്ചു

ജര്‍മന്‍ സ്വദേശി ആണ് വിഴിഞ്ഞത്ത് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കമ്പവല വലിക്കാന്‍ കൂടിയ വിദേശ വിനോദസഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. ജര്‍മന്‍ സ്വദേശി ഫ്‌ലോറേന്‍ ലേറ്റ്‌നര്‍ (66) ആണ് മരിച്ചത്. പുളിങ്കുടി കരിക്കത്തി കടല്‍ത്തീരത്താണ് അപകടമുണ്ടായത്.

തൊഴിലാളികള്‍ക്കൊപ്പം വല വലിക്കുന്നതിനിടെ തളര്‍ച്ചയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഫ്‌ലോറേന്‍ കുഴഞ്ഞുവീഴുകയായിരുന്നു. വിഴിഞ്ഞം പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

SCROLL FOR NEXT