പാലക്കാട്; മണ്ണാർക്കാട് കല്ലൻപാറ മലയിൽ കുടുങ്ങിപ്പോയ മൂന്നുപേരെ രക്ഷപ്പെടുത്തി. നാട്ടുക്കൽ സ്വദേശികളായ മൂന്നുപേരാണ് മലമുകളിൽ കുടുങ്ങിപ്പോയത്. ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വനം വകുപ്പ് നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് മൂവരേയും മലയിൽ നിന്ന് താഴെയിറക്കാനായത്.
രാത്രി വനമേഖലയിൽ നിന്ന് ഒരു ഫ്ലാഷ് ലൈറ്റ് ശ്രദ്ധിച്ച നാട്ടുകാരാണ് ആളുകൾ കുടുങ്ങിപ്പോയതാകാം എന്ന നിഗമനത്തിലെത്തിയത്. വിവരമറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. മലയുടെ അടിവാരത്ത് ഇവർ മൂവരും സഞ്ചരിച്ച വാഹനം പാർക്കു ചെയ്തിരുന്നു. ഇർഫാൻ മുർഷിദ് ഷെമീം എന്നി മൂന്ന് വിദ്യാർത്ഥികൾ തച്ചനാട്ട് സ്വദേശികളാണ്.