ആര്യങ്കാവ് ചെക്ക്പോസ്റ്റ് News Malayalam
KERALA

IMPACT | ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തടിക്കടത്ത്: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടിയെടുത്ത് വനം വകുപ്പ്

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുനിൽ, ബിജു എൽ.ടി. എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നികുതി വെട്ടിച്ച് തടി കടത്തിയ സംഭവത്തിൽ നടപടിയെടുത്ത് വനം വകുപ്പ്.

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുനിൽ, ബിജു എൽ. ടി. എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുനിലിനെ സസ്പെൻഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ബിജു എൽ.ടിയെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ന്യൂസ് മലയാളമാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ലക്ഷങ്ങൾ വിലപിടിപ്പുള്ള തടികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തുന്നത്.

തേക്കും ചന്ദനവും ഉൾപ്പടെയുള്ള മരത്തടികൾ കടത്തുന്നതായാണ് വിവരം. വർഷങ്ങളായി പണം വാങ്ങി നടത്തുന്ന തടിക്കടത്ത് നടത്തുന്നതിൻ്റെ തെളിവുകളും ന്യൂസ്‌ മലയാളം പുറത്തുവിട്ടിരുന്നു.

പിടിക്കപ്പെട്ടാൽ പണിയാണെന്നും സൂക്ഷിക്കണമെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടിക്കടത്തുകാർക്ക് നൽകുന്ന ഉപദേശം.

ചന്ദനം സ്വാഭാവികമായി മുളച്ചുപൊന്തുന്ന മറയൂർ, ആര്യങ്കാവ് വനമേഖലയ്ക്ക് സമീപമുള്ള ചെക്ക്‌പോസ്റ്റാണ് ഇത്. വിലകുറഞ്ഞ മരത്തടികൾക്കിടയിൽ ഒളിപ്പിച്ചാണ് ഇവർ തടി കടത്തുന്നത്. എന്നാൽ പിടിക്കപ്പെട്ടാൽ പണിയാണെന്നും സൂക്ഷിക്കണമെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടിക്കടത്തുകാർക്ക് നൽകുന്ന ഉപദേശം.

വാർത്ത പുറത്തുവന്ന് ഒരു മണിക്കൂറിനകം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചെക്ക്‌പോസ്‌റ്റിൽ പരിശോധന നടത്തിയിരുന്നു. വിഷയത്തിൽ റേഞ്ച് ഓഫീസറോട് തെന്മല ഡിഎഫ്ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.

SCROLL FOR NEXT