KERALA

അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കടുവാ സെൻസസിന് പോയ ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവാണ് മരിച്ചത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. പിന്നാലെ കാണാതായ കാളി മുത്തുവിനെ ആർആർടി സംഘം നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

SCROLL FOR NEXT