KERALA

വനം വകുപ്പ് വാച്ചര്‍ ഇനി മുതല്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്, തസ്തിക പുനര്‍നാമകരണം ചെയ്ത് ഉത്തരവിറങ്ങി

നിലവിലെ ജോലി സ്വഭാവം, ഉത്തരവാദിത്തം എന്നിവയില്‍ മാറ്റമുണ്ടാകില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Author : ന്യൂസ് ഡെസ്ക്

വനം വകുപ്പ് വാച്ചര്‍ എന്ന പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്നക്കി പുനര്‍നാമകരണം ചെയ്ത് ഉത്തരവ്. പരിഷ്‌കരണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭരണ വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് അനുകൂല ശുപാര്‍ശ നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.

റിസര്‍വ്, ഡിപ്പോ വാച്ചര്‍മാരും ഉത്തരവിന്റെ പരിധിയില്‍പെടും. അതേസമയം നിലവിലെ ജോലി സ്വഭാവം, ഉത്തരവാദിത്തം എന്നിവയില്‍ മാറ്റമുണ്ടാകില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡിപ്പോ സൂക്ഷിപ്പ്, തൊണ്ടിമുതല്‍ സൂക്ഷിപ്പ് തുടങ്ങിയവയ്ക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ പാടില്ലെന്നും പുതിയ വേതന ഘടനയ്ക്ക് ആവശ്യം ഉന്നയിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നു.

വനം വന്യജീവി വകുപ്പിലെ ഫോറസ്റ്റ് വാച്ചര്‍ തസ്തികയുടെ പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്ന് പരിഷ്‌കരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസേസിയേഷന്‍ നല്‍കിയ നിവേദനം പരിഗണിച്ച് പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എന്ന് കാലഘട്ടത്തിന് അനുയോജ്യമായി പരിഷ്‌കരിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

SCROLL FOR NEXT