KERALA

"മുൻ സർക്കാരുകളുടെ ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെ"; അഭിനന്ദനങ്ങളുമായി പിണറായി

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അ​​ദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ സർക്കാരുകൾ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അ​​ദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ. മുൻ സർക്കാരുകൾ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നു.

അതേസമയം, ജനപ്രിയ തീരുമാനങ്ങളാണ് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ കൈകൊണ്ടത്. കെഎസ്ഐർടിസിയിൽ ജൂൺ 15 മുതൽ സത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കും. വയോജനങ്ങൾക്കായി ജപ്പാൻ മോഡലിലിൽ പ്രത്യേക വകുപ്പ് രൂപികരിക്കും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാർ ആദ്യം നടപ്പാക്കുന്നത് ആറ് ഗ്യാരന്റികളിൽ രണ്ടെണ്ണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT