എ. പത്മകുമാർ ഫയൽ ചിത്രം
KERALA

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും

ചോദ്യം ചെയ്തിന് ശേഷം അറസ്റ്റിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് പത്മകുമാർ അറിയിച്ചെന്നാണ് സൂചന. ചോദ്യം ചെയ്തതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലോ പത്തനംതിട്ടയിലെ ഏതെങ്കിലും കേന്ദ്രങ്ങളിലോ വെച്ച് ചോദ്യം ചെയ്യാനാണ് ആലോചിക്കുന്നത്.

ചോദ്യം ചെയ്തിന് ശേഷം അറസ്റ്റിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാൽ പത്മകുമാർ ഇപ്പോഴും ആറന്മുളയിലുള്ള വീട്ടിൽ തുടരുകയാണ്. അതിനിടെ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റിനും നടപടികൾ തുടങ്ങി. സ്വർണത്തെ ചെമ്പന്ന് രേഖപ്പെടുത്തിയതിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടാനായി മഹസർ തിരുത്തിയതിലും ജയശ്രീക്ക് പങ്കെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി തള്ളിയത്തോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങുന്നത്.

SCROLL FOR NEXT