കെ. സുധാകരൻ Source: Facebook/ K. Sudhakaran
KERALA

"അൻവറിനെ തള്ളിയിട്ടില്ല തിരിച്ച് വരേണ്ടെന്ന നിലപാടുമില്ല, തെരുവിലൂടെ നടക്കുന്ന നേതാവായി മാറിയതിൽ ദുഃഖം"; കെ. സുധാകരൻ

അൻവർ രാഷ്ട്രീയ രംഗത്ത് വേണം എന്നാണ് തന്റെ താത്പര്യമെന്നും കെ. സുധാകരൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവർ തിരിച്ചുവരേണ്ടെന്ന നിലപാടില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. അൻവറിനെ തള്ളിയിട്ടും പുറത്താക്കിയിട്ടുമില്ല. കൂടെ നിർത്താൻ പരമാവധി ശ്രമിച്ചിരുന്നു. കഴിവും പ്രാപ്തിയും കാഴ്ചപ്പാടുമുള്ള അൻവർ തെരുവിലൂടെ നടക്കുന്ന രാഷ്ട്രീയ നേതാവായി മാറിയതിൽ ദുഃഖം ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

"പി.വി അൻവറിനെ ഞങ്ങൾ തള്ളയിട്ടുമില്ല പുറത്താക്കായിട്ടുമില്ല. അൻവർ തിരിച്ചു വരേണ്ട എന്ന നിലപാട് ഞങ്ങൾക്കില്ല. അൻവർ തെരുവിലൂടെ നടക്കുന്ന രാഷ്ട്രീയ നേതാവായി മാറിയതിൽ ദുഃഖം ഉണ്ട്. കൂടെ നിർത്താൻ പരമാവധി ശ്രമിച്ചു. കഴിവും പ്രാപ്തിയും കാഴ്ചപ്പാടുമുള്ളയാളാണ് പി.വി. അൻവർ. അൻവർ രാഷ്ട്രീയ രംഗത്ത് വേണം എന്നാണ് താത്പര്യം" കെ. സുധാകരൻ പറഞ്ഞു. അൻവർ നേരത്തെ വിജയിച്ചത് സിപിഐഎമ്മിൻ്റെ വോട്ട് കൊണ്ട് മാത്രമല്ലെന്നും അൻവറിന്റെ വോട്ടു കൊണ്ടാണെന്നും കെ. സുധാകരൻ പറഞ്ഞു.

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. മത്സര​ഗം​ഗത്തുള്ള പി.വി. അൻവറിൻ്റെ ചിഹ്നത്തിലും ഇന്ന് തീരുമാനമായേക്കും. ഉപതെരഞ്ഞെടുപ്പിലേക്കുള്ള പ്രചരണം ശക്തമാക്കുകയാണ് ഇടത്-വലത് മുന്നണികൾ. എൻഡിഎ ക്യാമ്പിൽ ആവേശം നിറയ്ക്കാൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

SCROLL FOR NEXT