പി.കെ ജയലക്ഷ്മി 
KERALA

വീടുകൾ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി.കെ ജയലക്ഷ്മി

മുന്നണിക്ക് അകത്ത് നിന്നും ചതി നേരിട്ടുവെന്ന് ആരോപണം

Author : ന്യൂസ് ഡെസ്ക്

വയനാട്: കോൺഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് മുൻമന്ത്രി പി.കെ.ജയലക്ഷ്മി. സ്ഥാനാർഥിയായപ്പോൾ പാർട്ടി തന്നെ ചതിച്ചുവെന്നും ഒപ്പമുള്ള പ്രവർത്തകരും ആ ചതി അറിഞ്ഞില്ലെന്നും ജയലക്ഷ്മി ആരോപിച്ചു. മുന്നണിക്ക് അകത്ത് നിന്നും ചതി നേരിട്ടുവെന്ന് അവർ പറഞ്ഞു.

വീടുകൾ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്, അവരുടെ പേരുകൾ വെളിപ്പെടുത്തുന്നില്ലെന്ന് ജയലക്ഷ്മി പറഞ്ഞു. മാനന്തവാടി യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് കോൺഗ്രസിനെതിരെ ജയലക്ഷ്മിയുടെ പരാമർശം.

SCROLL FOR NEXT