KERALA

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം

കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചതിനാൽ ബൈജു ഇന്ന് തന്നെ ജയിൽ മോചിതനാകും

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം. ദ്വാരപാലകപ്പാളി കേസിലാണ് കൊല്ലം വിജലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ബൈജു ഇന്ന് തന്നെ ജയിൽ മോചിതനാകും.

അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാട്ടിയാണ് ബൈജു ജാമ്യഹർജി നൽകിയത്. ഇന്നലെ വാദം കേട്ട കോടതി ഇന്ന് വിധി പറയാൻ മാറ്റുകയായിരുന്നു.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനും കട്ടിളപ്പാളി കേസിൽ ജാമ്യം നൽകിയിരുന്നു. എന്നാൽ ദ്വാരപാലക കേസ് ഉള്ളതിനാൽ റിമാൻഡിൽ തുടരുകയാണ്. ദ്വാരപാലക കേസിൽ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂർത്തിയാകും. ഇതോടെ സ്വാഭാവിക ജാമ്യത്തിനുള്ള ഹർജിയുമായി കോടതിയെ സമീപിക്കാനും നീക്കം. ഇതുവരെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ ആറ് പ്രതികൾ ജാമ്യം ലഭിച്ച് പുറത്തുവന്നിട്ടുണ്ട്.

SCROLL FOR NEXT