പ്രതീകാത്മക ചിത്രം Source: Meta AI
KERALA

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ രണ്ട് പുലികൾ; നാട്ടുകാർ ആശങ്കയിൽ

അതിരപ്പിള്ളി ഓയിൽ പാം എസ്റ്റേറ്റ് 17 ബ്ലോക്കിൽ ചെക്പോസ്റ്റിന് സമീപമാണ് വീണ്ടും പുലികൾ ഇറങ്ങിയത്

Author : ന്യൂസ് ഡെസ്ക്

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ രണ്ട് പുലികൾ. അതിരപ്പിള്ളി ഓയിൽ പാം എസ്റ്റേറ്റ് 17 ബ്ലോക്കിൽ ചെക്പോസ്റ്റിന് സമീപമാണ് വീണ്ടും പുലികൾ ഇറങ്ങിയത്. വൈകുന്നേരം 6 മണിയോടെയാണ് ചെക് പോസ്റ്റിനു സമീപമുള്ള പാറയുടെ മുകളിൽ പുലികൾ കിടക്കുന്നത് നാട്ടുകാർ കണ്ടത്.

അതിരപ്പിള്ളിയിലെ കടുവയുടെ ദൃശ്യങ്ങൾ

ഇന്നലെ ഇതേ സ്ഥലത്ത് വെച്ച് കെ.ആർ. ബിജുവിന്റെ പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. സംഭവം കണ്ട ചെക്‌പോസ്റ്റിലെ ജീവനക്കാരും പ്ലാന്റേഷൻ തെഴിലാളികളും ഒച്ച വെച്ചതോടെ പുലി പ്ലാന്റേഷൻ തോട്ടത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. വീണ്ടും അതേ സ്ഥലത്ത് പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പുലി ഇറങ്ങിയ സ്ഥലത്തോട് ചേർന്ന് കൊച്ചു കുട്ടികൾ ഉൾപ്പെടെ, നിരവധി തൊഴിലാളികൾ താമസിക്കുന്നുണ്ട്.

SCROLL FOR NEXT