KERALA

തൃശൂ‌രിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വെങ്ങിണിശേരിയിൽ കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേികളായ ശിവ കൃഷ്ണ‍‌, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം. എറണാകുളം കോതമംഗലത്ത് പള്ളിയുടെ മുകൾ ഭാഗത്തെ കോൺക്രീറ്റ് പാളി അടർന്ന് വീണത് ഇടിമിന്നൽ ഏറ്റെന്ന് സംശയം. സെൻ്റ് ജോസഫ് കത്തീഡ്രലിൻ്റെ മുകൾ ഭാഗത്തെ കോൺക്രീറ്റ് പാളിയാണ് അടർന്ന് വീണത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

തിരുവനന്തപുരത്തും വേനൽ മഴക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഗൃഹോപകരണങ്ങൾ നശിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി ബൈജുവിന്റെ വീട്ടിലാണ് നാശനഷ്ടം ഉണ്ടായത്. വൈകിട്ട് നാലരയോടെയാണ് സംഭവം.

SCROLL FOR NEXT