സിയാദ്, ഫഹദ്, വഹാസ്  
KERALA

മലപ്പുറത്ത് മിന്നലേറ്റ് നാല് മരണം

റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മങ്കടയിൽ മിന്നലേറ്റ് നാല് പേർ മരിച്ചു. ഏഴ് പേർക്കാണ് മിന്നലേറ്റത്. ഇതിൽ മൂന്ന് പേർ ചികിത്സയിലാണ്. ഏഴ് പേരും വിദ്യാര്‍ഥികളാണ്. റഹീസ്(20), വഹാസ്(18), സിയാദ്(18), ഫഹദ് (19) എന്നിവരാണ് മരിച്ചത്. ഏഴ് പേരും മങ്കട സ്വദേശികളാണ്.

വ്യൂപോയിന്റിന് സമീപം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. റോഷൻ, ഇഷ്ഹാത്ത്, സൽമാനുൽ ഫാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, മരിച്ചവരുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.

അതേസമയം, മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മേൽമുറി ചേർതൊടി അഫ്സലിന്റെയും ഫെബിന റിൻസിയും മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെയും തസ്നിമയുടെയും മകൻ മുഹമ്മദ് ഫഹ്‌ലാൻ (4) എന്നിവരാണു മരിച്ചത്. സഹോദരിമാരുടെ മക്കളാണ് ഇവർ. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

SCROLL FOR NEXT